ജാമ്യാപേക്ഷ തള്ളി; പ്രശസ്ത വ്ളോഗർ കോടതിയിൽ കീഴടങ്ങി…
പാലക്കാട്: ആയുധം കൈവശം വെച്ച കേസിൽ വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ. പാലക്കാട് കോടതിയിൽ കീഴടങ്ങുകയായിരുന്നു പ്രതി. 2022 ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ചന്ദ്രനഗറില്‍ എക്സൈസ് സംഘത്തിന്റെ പരിശോധനയിലാണ് വിക്കിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറില്‍ നിന്ന് 20 ഗ്രാം മെത്തഫെറ്റമിന്‍, കത്തി, തോക്ക് എന്നിവയുമാണ് പിടികൂടിയത്.
ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം കിട്ടി. ആയുധം കൈവശം വച്ചതിന് കസബ പൊലീസ് കേസെടുത്തിരുന്നു. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ പോവുകയായിരുന്നു.