കോടീശ്വരനായ വ്യവസായി 20–ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി…

പ്രമുഖ വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയിൽ‌നിന്ന് ചാടി ജീവനൊടുക്കി. ഹോട്ടൽ മുറിയിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് ജെയിംസ് താഴേക്ക് ചാടിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

2000-ൽ ഫാൻഡാംഗോ സിനിമാ ടിക്കറ്റിങ് ബിസിനസ് ആരംഭിച്ചതു ജെയിംസാണ്.2011ൽ ഈ കമ്പനിയെ എൻബിസി യൂണിവേഴ്സലും വാർണർ ബ്രദേഴ്സും ഏറ്റെടുത്തിരുന്നു. പിന്നീട് തന്റെ ആക്രിറ്റീവ് കമ്പനിയിലൂടെ അക്യുമെൻ, ഇൻഷുറോൻ, അക്കോലേഡ് എന്നിവ ജെയിംസ് സ്ഥാപിച്ചു. ഫാൻഡാംഗോയിലും നിക്ഷേപം നടത്തി. ഹെഡ്ജ് ഫണ്ട് ബ്രിജ്‌വാട്ടർ അസോസിയേറ്റ്‌സ് ഉൾപ്പെടെ നിരവധി ടെക് കമ്പനികളും വെഞ്ച്വർ ക്യാപിറ്റൽ ബിസിനസുകളും ജെയിംസിനുണ്ട്.

Related Articles

Back to top button