ഗുണ്ടയെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി..19 വർഷങ്ങൾക്ക് ശേഷം സംവിധായകൻ പിടിയിൽ….

കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ സിനിമ സംവിധായകൻ 19 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കന്നഡ സിനിമ സംവിധായകൻ എം.​ഗജേന്ദ്ര (46)യാണ് പിടിയിലായത്.ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്. 2004 ൽ ​ഗുണ്ടയായ കൊട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര.

ഒരു വർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പൊലീസിന്‍റെ സമൻസുകള്‍ക്കോ നോട്ടീസുകള്‍ക്കോ ഇയാൾ മറുപടി നൽകിയിരുന്നില്ല. 2008 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗജേന്ദ്ര ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.2019ൽ ഇയാൾ പുട്ടാനി പവർ എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തതായി പൊലീസ് പറയുന്നു.

Related Articles

Back to top button