ഇൻസ്റാഗ്രാമിന്റെ പുതിയ ഫീച്ചർ; ആദ്യം അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിൽ…

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഇനി മുതല്‍ റീലുകളിൽ ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ചേർക്കാനാകും. മള്‍ട്ടിപ്പിള്‍ ഓഡിയോ ട്രാക്ക്‌സ് സൗകര്യം വഴി 20 പാട്ടുകള്‍ വരെ ഒരു റീലില്‍ ചേര്‍ക്കാനുള്ള സൗകര്യം കൊണ്ടുവന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇങ്ങനെ ചെയ്യുന്ന റീല്‍സിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി സേവ് ചെയ്യാനും കഴിയും. ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പുറത്തു വിട്ടത്.

ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ടെക്സ്റ്റുകള്‍, സ്റ്റിക്കറുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവയെല്ലാം ഒരുമിപ്പിച്ചു ഇന്‍സ്റ്റഗ്രാമില്‍ തന്നെ എഡിറ്റ് ചെയ്യാനാവും. ഒന്നിലധികം പാട്ടുകളും ശബ്ദങ്ങളും ഉപയോഗിച്ചുള്ള ഓഡിയോ മിക്‌സ് മറ്റുള്ളവര്‍ക്കും ഉപയോഗിക്കാനാവുമെന്നും ആദം മൊസേരി പറഞ്ഞു.ഇന്‍സ്റ്റാഗ്രാമിന് വലിയ സ്വീകാര്യതയുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലാണ്.

Related Articles

Back to top button