സർവകാല റെക്കോർഡിൽ നിന്നും സ്വർണവില താഴേക്ക്……

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സർവകാല റെക്കോർഡിൽ എത്തിയ സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 55000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54880 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 720 രൂപ വർധിച്ചാണ് സ്വർണവില 55000 ത്തിലേക്ക് എത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില ഇന്നലെ റെക്കോർഡ് ഭേദിച്ചിരുന്നു. ഭൗമരാഷ്ട്രീയ അപകടസാധ്യതകളാണ് സ്വർണവില ഉയർത്താൻ കാരണമായത്.

Related Articles

Back to top button