നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച..എംയിസിലെ മൂന്ന് ഡോക്ടര്‍മാർ കസ്റ്റഡിയിൽ…
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര് കൂടി സിബിഐയുടെ കസ്റ്റഡിയിൽ.ഇവരുടെ പക്കൽ നിന്നും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പട്ന എംയിസിലെ മൂന്ന് ഡോക്ടര്‍മാരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട 40 ഓളം ഹർജികളിൽ പുനപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ആദ്യം പരിഗണിക്കുന്നത്.