ആശുപത്രിയിൽ പാമ്പ്കടിയേറ്റ സംഭവം..രണ്ട് തവണ പരിശോധന നടത്തി..രക്തസാമ്പിളുകളിൽ വിഷമില്ല..ഇന്ന് വീണ്ടും പരിശോധിക്കും….

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ട്. യുവതിയുടെ ശരീരത്തിൽ വിഷാംശം എത്തിയിട്ടില്ലെന്നാണ് പരിശോധന റിപ്പോർട്ടിൽ പറയുന്നത്. രണ്ട് തവണ രക്തപരിശോധന നടത്തി വിഷാംശം ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.ഇന്ന് വീണ്ടും രക്തം പരിശോധിക്കും. യുവതി നിരീക്ഷണത്തിൽ തുടരുകയാണ്. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സൂപ്രണ്ട് പറഞ്ഞു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇന്ന് ആശുപത്രി വിട്ടേക്കും.

പാമ്പ് കടിച്ചിരിക്കാം, പക്ഷേ വിഷം ശരീരത്തിൽ എത്തിയിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.ഇന്നലെ രാവിലെ 11മണിയോടെയാണ് പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പാമ്പുകടിച്ചതായി പരാതി ഉയര്‍ന്നത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button