ജയിലിലെ സംഘട്ടനം..പരിക്കേറ്റ പ്രതി വെന്റിലേറ്ററില്‍….
കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയിൽപുള്ളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍. ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബിഎസ് മനുവാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ ചികിത്സയിലുള്ളത്.
ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പോക്സോ കേസ് പ്രതിയാണിയാള്‍.