മുന്നറിയിപ്പില്ലാതെ സമയം മാറ്റി..ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 2.45 മണിക്കൂർ വൈകും..യാത്രക്കാർ വലഞ്ഞു….
മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റി. ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് ട്രെയിൻ രണ്ടേമുക്കാൽ മണിക്കൂർ വൈകും. രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ട്രെയിൻ .എന്നാൽ മുന്നറിയിപ്പില്ലാതെയാണ് ട്രെയിൻ സമയം മാറ്റിയത്.ഇതോടെ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. ട്രെയിൻ രാത്രി വൈകിയാണ് ആലപ്പുഴയിൽ എത്തിയതെന്നും ഇക്കാരണത്താലാണ് രാവിലെ വൈകുന്നതെന്നുമാണ് റെയിൽവേയുടെ വിശദീകരണം.