ടി 20 നായകനാര്….ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്…സഞ്ജു ഇടംപിടിക്കുമോ…

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഇന്നുണ്ടാകും. ടീം പ്രഖ്യാപിക്കാനായി ഇന്നലെ ചേരാനിരുന്ന സെലക്ഷൻ കമ്മിറ്റി യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഓൺലൈനായി ഇന്ന് ചേരുന്ന യോഗത്തിലാകും ടീമിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. ഈ മാസം 27 ന് തുടങ്ങുന്ന പര്യടനത്തിൽ 3 വീതം ഏകദിനങ്ങളും ട്വന്‍റി 20 യുമാണ് ഉള്ളത്. ട്വന്‍ററി 20 ടീം നായക പദവിയിൽ ആരെത്തുമെന്നതിൽ സസ്പെൻസ് തുടരുകയാണ്. 2026 ലെ ലോകകപ്പ് കണക്കിലെടുത്ത് സൂര്യകുമാർ യാദവിനെ നായകനാക്കണമെന്ന നി‍ർദ്ദേശം പരിശീലകൻ ഗൗതം ഗംഭീർ മുന്നോട്ട് വച്ചിരുന്നു.

Related Articles

Back to top button