സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ..12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു…
മഹാരാഷ്ട്രയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടൽ ആറുമണിക്കൂറോളം നീണ്ടെന്ന് പൊലീസ് പറഞ്ഞു.പരിസരത്ത് നിന്നും നിരവധി ആയുധങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ട്.
ഏറ്റുമുട്ടലിൽ ഒരു സബ് ഇൻസ്‌പെക്ടർക്കും ഒരു ജവാനും പരിക്കേറ്റെങ്കിലും ഇവർ അപകടനില തരണം ചെയ്തതായി പറയപ്പെടുന്നു.ഇവരെ വിദഗ്ധ ചികിത്സക്കായി നാഗ്പുരിലേക്ക് മാറ്റി.