തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു…..
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. 36 പേർക്ക് എച്ച്1 എൻ1 ഉം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12,508 പേരാണ് 24 മണിക്കൂറിനിടെ പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്നൈൽ മരണവും സംശയിക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.