സർക്കാർ, സ്വകാര്യ ബസുകളുടെ പരക്കംപാച്ചിൽ കർശന നടപടി സ്വകരിക്കണമെന്ന് സൗഹൃദകൂട്ടായ്മ…
അരൂർ : ദേശിയ പാതയിൽ ആകാശപാത നിർമ്മാണമേഖലയിലൂടെ കെ.എസ്.ആർ.ടി.സി.സ്വകാര്യബസുകളുടെ പരക്കംപാച്ചിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് ബി.അൻഷാദ് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. ദേശിയ പാതയിൽ കെ.എസ്.ആർ.ടി.സി.ബസ് കുഴിയിൽ വീണത് സിഗിൽ ലൈൻ തെറ്റിച്ചത് മൂലമാണ് അരുർ പെട്രോൽ പമ്പിന് സമീപത്താണ് ബസ് കുഴിയിലേക്ക് വിണ് ചരിഞ്ഞത് യാത്രക്കാരുടെ ജീവൻ വെച്ച് കളിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി ഉണ്ടാകണം മഴ മൂലം ടൈൽ വിരിക്കലും റോഡ് പണിയും ഈ ഭാഗത്ത് തടസപ്പെട്ടിരിക്കുകയാണ്.
കോഴിക്കോടേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന്പുറകേ വന്ന യാത്രക്കാർ അതിലെപോകരുതെന്ന് പറഞ്ഞിട്ടും ധിക്കാരത്തോടെയാണ് ഡ്രൈവർ ഓടിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ എറണാകുളം അരൂർ വഴി കടന്നു പോകുന്ന എല്ലാ ബസ്സ് ഡ്രൈവറന്മാർക്കും, ഡിപ്പോകളിൽ നിന്നും സിഗിൽ ലൈൻ ലംഘിക്കരുതെന്ന് കർശന നിർദ്ദേശം നൽകണമെന്നദ്ദേഹം ഗതാഗത മന്ത്രിക്കയച്ച സന്ദേശത്തിൽ ആവശ്യപെട്ടു. അരൂർ തുറവൂർ.ആകാശപ്പാത നിർമ്മാണ മേഖലയിൽ ഒരു വരി പാതയുടെ ഇടതുവശത്ത് കൂടിയുള്ള സഞ്ചാരം ഒഴിവാക്കാനും, മറ്റ് വാഹനങ്ങളെ മറികടക്കാൻ കാണിക്കുന്ന തിരികികയറ്റലും അതുമൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഇത്തരക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ നടപടി സ്വീകരിക്കുമെന്ന കർശന നിർദേശം നൽകണം. സ്വകാര്യ ബസുകളുടെ കാര്യത്തിൽ മോട്ടോർ വെഹിക്കിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.