കാട്ടാന ആക്രമണം…രാജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും….

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിൻ്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിലെ കല്ലൂരിൽ മൂന്നര മണിക്കൂറോളം നടന്ന സമരം അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തിലെ തീരുമാനം പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ ദേശീയപാത വഴി വാഹനങ്ങൾ കടന്നുപോയി തുടങ്ങി. രാജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഒരു ലക്ഷം രൂപ ഇതിന് പുറമെ ഇൻഷുറൻസായും നൽകാൻ യോഗത്തിൽ തീരുമാനമായി. ഇതിന് പുറമെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

Related Articles

Back to top button