അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യൻ അന്തരിച്ചു….
അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന് അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.ഏറെ നാളായി രോഗബാധിതനായിരുന്നു. അന്തരിച്ച എഴുത്തുകാരി ഗീതാ ഹിരണ്യൻ ഭാര്യയാണ്.കവി, സാഹിത്യ വിമര്ശകന് സാഹിത്യ ചരിത്ര പണ്ഡിതന് എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. ഉച്ചക്ക് ഒരുമണിവരെ തൃശൂരിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അമ്മാടത്തെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും