നീറ്റ് ചോദ്യ പേപ്പർ ചോർച്ച..ട്രങ്ക് പെട്ടിയിൽ നിന്നും ചോദ്യപേപ്പർ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ…

നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പട്ന സ്വദേശി പങ്കജ് കുമാർ, ഹസാരിബാഗ് സ്വദേശി രാജു സിങ്ങ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ എൻ ടി എയുടെ ട്രങ്ക് പെട്ടിയിൽ നിന്നും മോഷ്ടിച്ച കേസിലാണ് ഇവരെ പിടികൂടിയത്.

2017ല്‍ ജംഷഡ്പൂര്‍ എന്‍ഐടിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് പാസായ ആളാണ് പങ്കജ് കുമാര്‍. ഇയാളുടെ കൂട്ടാളി രാജുവാണ് ചോദ്യപേപ്പര്‍ വിതരണം ചെയ്തത് എന്നാണ് സിബിഐ പറയുന്നത്.പ്രതികളെ ചോദ്യംചെയ്ത് വരികയാണ്.

Related Articles

Back to top button