മദ്യം ഇനി മുതൽ വീട്ടിലെത്തും…. ബിവറേജിന് മുന്നിലെ ക്യൂ ഉടൻ അവസാനിക്കും….

മദ്യം ഹോം ഡെലിവറി നടത്താൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നിവർ രം​ഗത്ത്. കേരളമടക്കം 7 സംസ്ഥാനങ്ങളിൽ ഓൺലൈൻ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ കമ്പനികൾ നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.

നിലവില്‍ ഒഡീഷ, ബം​ഗാൾ തുടങ്ങി സംസ്ഥാനങ്ങളിൽ മദ്യം ഹോം ഡെലിവറി സൗകര്യമുണ്ട്. ഈ സംസ്ഥാനങ്ങളിൽ മദ്യവിൽപന 30 ശതമാനം വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് കേരളമടക്കം 7 സംസ്ഥാനങ്ങളിലും വിതരണം ചെയ്യാൻ നീക്കം നടത്തുന്നത്. കേരളത്തിന് പുറമെ ദില്ലി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളിലും ​ഹോം ഡെലിവറി സാധ്യത പരിശോധിക്കുന്നു.

Related Articles

Back to top button