ജോയിയുടെ കുടുംബത്തിന് ആശ്വാസവുമായി ഗവർണറെത്തി….
പാറശ്ശാല: തിരുവനന്തപുരത്ത് മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ കനാൽ വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മാരായമുട്ടത്തെ വീട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു.
ജോയിയുടെ അമ്മയെയും ദുഃഖിതരായ കുടുംബത്തെയും ഗവർണർ ആശ്വസിപ്പിച്ചു. ഔപചാരിക പരിവേഷങ്ങളില്ലാതെ നെഞ്ചോടു ചേർത്ത് നിർത്തി കുടുംബത്തെ ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.