കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു..ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലു പേരെ സാഹസികമായി രക്ഷപെടുത്തി…

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലുപേരെ രക്ഷപെടുത്തി.പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്.ഇവർ കുളിക്കാനിറങ്ങിയതിന് പിന്നാലെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ഇവര്‍ പുഴയുടെ നടുക്ക് പെട്ടുപോകുകയായിരുന്നു.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം കയറിൽ കെട്ടിയാണ് നാല് പേരെയും കരയ്‌ക്കെത്തിച്ചത്. പുഴയിലെ കനത്ത കുത്തൊഴുക്കിനിടെയായിരുന്നു അഗ്നിരക്ഷാ സേനയുടെ സാഹസിക രക്ഷാപ്രവർത്തനം.വിവരം അറിഞ്ഞ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

Related Articles

Back to top button