കെഎസ്ആര്‍ടിസി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍….
പെരിന്തൽമണ്ണ ഡിപ്പോയില്‍ കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെഎസ്ആർടിസി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടൻ അബ്ദുല്‍ റഷീദിനെയാണ് (49) അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സുനിലിനെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. ഡിപ്പോയില്‍ നിന്ന് സർവിസ് പോകാനായെത്തിയ സുനില്‍, ജീവനക്കാർ വാഹനം പാർക്ക് ചെയ്യുന്ന ഭാഗത്ത് കാർ നിർത്താൻ ശ്രമിച്ചപ്പോള്‍ തടസ്സമായിട്ടിരുന്ന ഓട്ടോറിക്ഷ മാറ്റിയിടാൻ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മാറ്റിയിടാൻ പറഞ്ഞപ്പോള്‍ ഓട്ടോ ഡ്രൈവർ ഗൗനിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.