മൊബൈല്‍ കടയുടമയെ തട്ടിക്കൊണ്ടുപോയ സംഭവം….ഒരാള്‍ കസ്റ്റഡിയില്‍….

താമരശ്ശേരിയില്‍ മൊബൈല്‍ കടയുടമ ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായെന്ന് പൊലീസ്. കസ്റ്റഡിയിലുള്ളത് തട്ടിക്കൊണ്ടു പോയ ഹര്‍ഷാദിന്റെ സുഹൃത്താണെന്നും സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹര്‍ഷാദിന്റെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഹര്‍ഷാദിന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു കുടുംബം താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. വിട്ടു കിട്ടണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഹര്‍ഷാദിനെ വൈത്തിരിയില്‍ കണ്ടെത്തിയത്.

Related Articles

Back to top button