കേദാര്‍നാഥ് ക്ഷേത്രത്തിലെ 228 കിലോഗ്രാം സ്വര്‍ണം കാണാതായെന്ന ആരോപണവുമായി ജ്യോതിര്‍മഠ ശങ്കരാചാര്യര്‍…

കേദാര്‍നാഥ് ക്ഷേത്രത്തിലെ 228 കിലോഗ്രാം സ്വര്‍ണം കാണാതായതായി ജ്യോതിര്‍മഠ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ്. സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.ഡല്‍ഹിയില്‍ കേദാര്‍നാഥ് ക്ഷേത്രം നിര്‍മ്മിക്കാനുള്ള പദ്ധതിക്കും വിമര്‍ശനമുണ്ട്. അത് മറ്റൊരു അഴിമതിക്കുള്ള നീക്കമെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.

12 ജ്യോതിര്‍ലിംഗങ്ങളുടെ പേരും സ്ഥലവും സഹിതം ശിവപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേദാര്‍നാഥിന്റെ വിലാസം ഹിമാലയത്തിലായിരിക്കുമ്പോള്‍ അത് ഡല്‍ഹിയില്‍ എങ്ങനെ സ്ഥാപിക്കുമെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് ചോദിച്ചു. ഇത്രയധികം സ്വര്‍ണം നഷ്ടമായിട്ടും അന്വേഷണം നടത്താതെ ക്ഷേത്രം പണിയാനൊരുങ്ങുന്നത് മറ്റൊരു അഴിമതിയ്ക്കുള്ള നീക്കമായി മാത്രമേ തനിക്ക് കാണാനാകൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button