ഉറങ്ങിക്കിടന്ന അമ്മായിഅമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി..മരുമകള്‍ക്ക് ജീവപര്യന്തം തടവ്…

അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ്. കാസര്‍ഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് മകന്റെ ഭാര്യ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. സ്വത്ത് കൈക്കലാക്കാനായിരുന്നു കൊലപാതകം.

2014ലാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ ചായ്പ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ അംബിക കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്തമര്‍ത്തിയും കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ് സംഭവം കൊലപാതകമാണെന്ന് തെളിയിച്ചത്.തുടർന്ന് അംബികയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button