സാങ്കേതിക തകരാർ..കരിപ്പൂർ-മസ്ക്കറ്റ് വിമാനം പുറപ്പെടുന്ന സമയംമാറ്റി..പ്രതിഷേധം…
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന കരിപ്പൂർ – മസ്ക്കറ്റ് വിമാനം പുലർച്ചെ നാലുമണിയിലേക്ക് മാറ്റി.ഇന്ന് രാത്രി പതിനൊന്ന് മണിക്ക് പുറപ്പടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് നാലു മണിയിലേക്ക് മാറ്റിയത്.സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതർ പറയുന്നു.അതേസമയം സമയമാറ്റം നേരത്തെ അറിയിച്ചില്ലെന്ന പരാതിയുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്.യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നു.