പുഴയിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ ശ്രമം..യുവാവ് ഒഴുക്കിൽപ്പെട്ടു..തിരച്ചിൽ…
പാലക്കാട് തേങ്ങ പെറുക്കാന്‍ പുഴയില്‍ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.മുതുകുന്നി ആണ്ടിത്തറ പുത്തന്‍ വീട്ടില്‍ രാജേഷാണ് (42) ഒഴുക്കില്‍ പെട്ടത്. രാജേഷിനെ കണ്ടെത്തുന്നതിനായി അഗ്‌നിരക്ഷാസേനയും ആലത്തൂര്‍ പൊലീസും തിരച്ചില്‍ ആരംഭിച്ചു.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ പാലക്കാട് അയിലൂര്‍ മുതുകുന്നി പുഴയിലാണ് അപകടം ഉണ്ടായത്.വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് രാജേഷ്. തേങ്ങ പെറുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പെട്ടത്.ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് രാജേഷിനെ കരക്ക് കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.