തൻ്റെ വാഹനത്തിന് പിന്നില്‍ ലോറിയിടിച്ചു…. പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് ബിഗ് ബോസ് താരം…
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു യൂട്യൂബറായ സായി കൃഷ്ണ. കഴിഞ്ഞ രാത്രിയാണ് സായി കൃഷ്ണയുടെ ബിഎംഡബ്യൂ കാര്‍ അപകടത്തില്‍പ്പെട്ടത്. ജന്മദിന ആഘോഷത്തിന് ശേഷം ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥികളായ സിജോ, നന്ദന, നിഷാന തുടങ്ങിയവര്‍ എത്തിയിരുന്നു ഇവരെ ഡ്രോപ്പ് ചെയ്യാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് സായി പറയുന്നത്.
സായിയുടെ ഭാര്യ ഓടിച്ച ബിഎംഡബ്യൂ കാറിന് പിന്നില്‍ പച്ചക്കറി ലോഡുമായി പോയ ലോറി ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ പിന്‍ ഭാഗത്ത് കേടുപാടുകളും പിറകിലെ ചില്ലു തകര്‍ന്നിട്ടുണ്ട്. നന്ദനയുടെ തലയ്ക്ക് ചെറിയ പരിക്ക് പറ്റിയിരുന്നു. എന്നാല്‍ ഇതൊന്നും സാരമായ പരിക്ക് അല്ലായിരുന്നു. മുന്‍പിലെ വാഹനം ബ്രേക്ക് പിടിച്ചപ്പോള്‍ കാര്‍ സ്ലോ ആക്കിയതാണെന്നും. ഇതേ സമയം വേഗത്തില്‍ പിന്നില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നുവെന്നും സായി പറയുന്നു.