ജോയിയുടെ മരണത്തിൽ മേയർക്കെതിരെ കേസെടുക്കണം…കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നൽകണമെന്നും കെ സുരേന്ദ്രൻ….

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജോയിയുടെ മരണം ദാരുണമായ സംഭവമാണെന്ന് പറഞ്ഞ സുരേന്ദ്രൻ, മനഃപൂർവ്വമായ നരഹത്യയാണിതെന്നും കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്‍റെ മിസ് മാനേജ്മെന്‍റിന്‍റെ ഇരയാണ് ജോയി. അതുകൊണ്ടുതന്നെ മേയർക്കെതിരെ കേസെടുക്കണം. മനഃപൂർവമായ നരഹത്യക്ക് മേയർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

Related Articles

Back to top button