കോപ്പ അമേരിക്ക..പരുക്കേറ്റ് പിന്മാറി മെസി..പൊട്ടിക്കരഞ്ഞ് താരം…
കോപ്പ അമേരിക്ക ഫൈനൽ പോരാട്ടം കനക്കുന്നതിനിടെ ലയണൽ മെസ്സിക്ക് പരിക്ക്.ഇതോടെ കളിയിൽ നിന്നും താരം പിന്മാറി.കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ കൊളംബിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് മെസിക്ക് പരുക്കേറ്റത്.മത്സരത്തിന്റെ 67 ആം മിനുട്ടിലാണ് മെസ്സിക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റ മെസ്സി ബൂട്ടഴിച്ച് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞു.കളത്തിൽനിന്ന് മുടന്തിനീങ്ങിയ മെസ്സി പിന്നീട് ഡഗൗട്ടിലിരുന്ന് കണ്ണീർ വാർക്കുന്നത് ആരാധകർക്ക് വേദനിപ്പിക്കുന്ന കാഴ്ചയായി .