അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേ..ഗതാഗത ക്രമീകരണം നാളെയുംതുടരും…

തുറവൂര്‍ അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം തിങ്കളാഴ്ചയും
തുടരും. ഈ റോഡിലൂടെയുളള ഗതാഗതം തിങ്കളാഴ്ചയും ഉണ്ടായിരിക്കുകയില്ല. എന്നാൽ അവശ്യ സർവീസുകൾ, ആംബുലൻസ്,സ്കൂൾ ബസ്സുകൾ എന്നിവ കടത്തി വിടാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരയോഗ്യം ആക്കിയ കിഴക്കേ റോഡ് വഴി അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് ആണ് അനുവദിക്കുക.
നിലവില്‍ അരൂരില്‍ നിന്നും തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു തന്നെ പോകണം.

Related Articles

Back to top button