ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു സ്‌കൂബാ ടീം…

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. ഇനി പരിശോധന നാളെ രാവിലെ തുടങ്ങും. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം പരിശോധന നിര്‍ത്തിയതായി അറിയിച്ചു. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് ദൗത്യം താല്‍കാലികമായി നിര്‍ത്തിവെച്ചത്.

രക്ഷാദൗത്യം ദുഷ്‌കരമെന്ന് സ്‌കൂബ ടീം അറിയിച്ചു. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടികിടക്കുന്ന മാലിന്യത്തില്‍ നിന്നും ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്‌കൂബ ടീം പ്രതികരിച്ചിരുന്നു. ‘രക്ഷാദൗത്യം പെട്ടെന്നൊന്നും നടക്കില്ല. മാലിന്യം ഒന്നരമീറ്ററോളം പൊക്കമുള്ള ബ്ലേക്ക് ആയി കിടക്കുകയാണ്. ചെളി കൂടെ ചേര്‍ന്നുകിടക്കുന്നു. ഫുള്‍ പവറില്‍ വെള്ളം അടിച്ചുപോലും അത് കിട്ടുന്നില്ല’ ഓരോ കഷ്ണങ്ങളായി ഇളക്കി മാറ്റേണ്ടി വരും. കവര്‍പോലും ഇളകുന്നില്ല, എന്നാണ് ഏറ്റവും ഒടുവില്‍ സ്‌കൂബ ടീം പ്രതികരിച്ചത്.

Related Articles

Back to top button