പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു…
മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ഇപ്പോൾ താമസിക്കുന്ന കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.