റോബോട്ട് ക്യാമറയിൽ ശരീരഭാഗങ്ങൾ പതിഞ്ഞെന്ന് സംശയം…..രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ…

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. രക്ഷാദൗത്യം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ നേരിയ പ്രതീക്ഷയായി ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ പരിശോധനയില്‍ പതിഞ്ഞ അവ്യക്തമായ ചിത്രം പരിശോധിക്കുന്നതിനായി സ്കൂബ ടീം ടണലിന് അടിയിലേക്ക് പോവുകയാണിപ്പോള്‍.

Related Articles

Back to top button