ആക്രമണത്തിന് ഇരയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ….ജാക്കി കൊണ്ട് തലക്കടിച്ചു, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്….

ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് കാസർകോട് ചിറ്റാരിക്കലിൽ ആക്രമണത്തിന് ഇരയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ അരുൺകുമാർ. ബൈക്കിൽ ജീപ്പിടിച്ച് വീഴ്ത്തിയ ശേഷം വീണ്ടും വാഹനമിടിപ്പിക്കാൻ ശ്രമിച്ചു. ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചുവെന്നും അരുൺ പറഞ്ഞു. കേടായ മീറ്റർ മാറിയതിൽ പ്രതി സന്തോഷ് പ്രകോപിതനായെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയെന്നും അരുൺ പറഞ്ഞു.കാസർകോട് ചിറ്റാരിക്കൽ നല്ലോംപുഴയിലാണ് സംഭവം. കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായാണ് പരാതി. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്.

Related Articles

Back to top button