കിളികൾക്ക് തീറ്റ കൊടുക്കാൻ കൂട്ടിൽ നോക്കിയപ്പോൾ പത്തി വിരിച്ച് ഒരു മൂർഖൻ പാമ്പ്….

പാലക്കാട് ചാലിശ്ശേരിയിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ചാലിശ്ശേരി പഞ്ചായത്ത്‌ പത്താം വാർഡിൽ ഖദീജ മാൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ പക്ഷിക്കൂട്ടിൽ നിന്നാണ് ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പിടികൂടിയത്.
രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുവാൻ വീട്ടുകാർ എത്തിയപ്പോളാണ് കൂട്ടിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. കിളികളെ പാമ്പ് അകത്താക്കിയിട്ടുണ്ട്. ആദ്യം ഞെട്ടിയ വീട്ടുകാർ പിന്നീട് വിവരം വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് പാമ്പ് പിടുത്തക്കാരൻ രാജൻ പെരുമ്പിലാവ് എത്തി മൂർഖനെ പിടികൂടി. പാമ്പിനെ വനം വകുപ്പിന് കൈമാറും.

Related Articles

Back to top button