പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പ് സംഘത്തിന്റെ ഭാഗമായതായി കണ്ടെത്തി സിപിഐഎം…
പി എസ് സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പിന്റെ ഭാഗമായെന്ന് കണ്ടെത്തി സിപിഐഎം . തൊഴിൽ തട്ടിപ്പിനൊപ്പം ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളും പ്രമോദ് നടത്തിയതായും കണ്ടെത്തലുണ്ട് .സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.അന്വേഷണത്തിന് ശേഷം പ്രമോദിനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
പി എസ് സി കോഴയല്ല യഥാർത്ഥത്തിൽ നടന്നത്. നടന്നത് തൊഴിൽ തട്ടിപ്പാണ്. പ്രമോദ് ജോലി തട്ടിപ്പ് സംഘത്തിന്റെ ഭാഗമായെന്ന് സിപിഐഎം കണ്ടെത്തി. ആരോഗ്യമന്ത്രിയുടെ ഓഫിസിനെ ഇയാൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നും പാർട്ടി കണ്ടെത്തിയിട്ടുണ്ട്.തുടർന്നാണ് പാർട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ച് പ്രമോദിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് .