വെടിയൊച്ച കേട്ടപ്പോഴേ എന്തോ പ്രശ്നമുള്ളതായി മനസിലായി..ഉണ്ട ശരീരത്തെ കീറി കടന്നുപോയി..വെടിയേറ്റതിൽ പ്രതികരിച്ച് ട്രംപ്…

പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗത്തിനിടെ ചെറിയ ശബ്ദം കേട്ടതായും, വെടിയുണ്ട ശരീരത്തെ കീറി കടന്നു പോയതായും ട്രംപ് പറഞ്ഞു.വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.നിലവിൽ ഡോക്ടർമാരുടെ പരിചരണത്തിലാണു ട്രംപ്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലന്ന് ഡോക്ടർമാർ അറിയിച്ചു.

പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ആക്രമണം നടന്നത്.പ്രസംഗത്തിനിടെ ട്രംപിന് വെടിയേൽക്കുന്നതും അദ്ദേഹം നിലത്തേക്ക് ഇരിക്കുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു.വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആക്രമണത്തിൽ 2 പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട് .

Related Articles

Back to top button