ടണലിൽ മുട്ടുകുത്തി നിൽക്കാൻ പോലുമാവുന്നില്ല….ഇരുട്ടെന്ന് സ്‌കൂബസംഘം….

തിരുവനന്തപുരം: ടണലിൽ 30 മീറ്റർ അകത്തേക്കു പോയെന്നും ടണലിൽ മൊത്തം ഇരുട്ടാണെന്നും ആമയിഴഞ്ചൻ തോട്ടിൽ കാണാതായ തൊഴിലാളിയ്ക്കായി തെരച്ചിൽ നടത്തുന്ന സ്‌കൂബസംഘം. ടണലിനുള്ളിൽ മുട്ടുകുത്തി നിൽക്കാൻ പോലും കഴിയുന്നില്ലെന്നും സ്കൂബ സംഘം പറഞ്ഞു. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ രാവിലെ 11.30ഓടെയാണ് കാണാതായത്. നിലവിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.
ടണലിനുള്ളിൽ മൊത്തം ഇരുട്ടാണ്. ഇനി ടണലിന്റെ മറുവശത്ത് നിന്ന് കയറാൻ നോക്കുകയാണ്. രാത്രിയായാൽ തെരച്ചിൽ നിർത്തി വെക്കേണ്ടി വരുമെന്നും രാത്രിയായാൽ സ്കൂബ ഡൈവേഴ്‌സ് പരിശോധന ബുദ്ധിമുട്ടാണെന്നും ഫയർ ഓഫീസർ പ്രതികരിച്ചു. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.

Related Articles

Back to top button