സംസ്ഥാനത്ത് മഴ ശക്തം..മണിമലയാറിൽ പ്രളയ മുന്നറിയിപ്പ്…

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.അതേസമയം കോട്ടയം ജില്ലയിലെ മണിമലയാറിൽ പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായുള്ള യെലോ അലർട്ട് പുറപ്പെടുവിച്ചു. പുല്ലക്കയാർ സ്റ്റേഷൻ പരിസരത്താണ് കേന്ദ്ര ജല കമ്മീഷൻ യെലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മണിമലയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജലകമ്മീഷന്റെ മുന്നറിയിപ്പുണ്ട്.

കൂടാതെ മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Articles

Back to top button