മുതലപൊഴി എന്ന അപകടക്കെണി..വീണ്ടും വള്ളം മറിഞ്ഞ് അപകടം..ഫിഷറീസ് ഗാർഡിന് പരുക്ക്….

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവെ വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.വള്ളത്തിൽ വെള്ളം കയറിയതോടെ നിയന്ത്രണ നഷ്ടപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.പുലിമുട്ടിലിടിച്ച് വള്ളം മുങ്ങിയെങ്കിലും വള്ളത്തിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ ഫിഷറീസ് ഗാർഡിന് പരിക്കേറ്റിട്ടുണ്ട്.ഹാർബറില്‍ നിന്നും മറ്റൊരു വള്ളം എത്തിയാണ് അപകടത്തില്‍പ്പെട്ട വള്ളത്തെ കെട്ടിവലിച്ച് കരയിലെത്തിച്ചത്.

Related Articles

Back to top button