പോലീസുമായി ഏറ്റുമുട്ടൽ..മൂന്ന് ഗുണ്ടകളെ വധിച്ചു…
പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഗുണ്ടകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.പിടികിട്ടാ പുള്ളികളായ മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് ഹരിയാന പൊലീസ് അറിയിച്ചു.ഹരിയാനയിലെ സോനിപത്തിലാണ് ഗുണ്ടകളും പൊലീസും ഏറ്റുമുട്ടിയത്.ഡൽഹി ക്രൈംബ്രാഞ്ചും ഹരിയാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആശിഷ് എന്ന ലാലു (24), സണ്ണി ഖരാർ (23), വിക്കി റിധാന (23) എന്നീ മൂന്ന് പേർ കൊല്ലപ്പെട്ടത്.