തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്..പലിശ വാഗ്ദാനം ചെയ്ത് തട്ടിയത് പത്തു കോടിയിലധികം…

തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പേരിലാണ് തട്ടിപ്പ് നടന്നത്.പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് പരാതി.എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ലെന്ന് നിക്ഷേപകർ പറയുന്നു.  ഒരുലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകർ.ഏങ്ങണ്ടിയൂര്‍ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്.

Related Articles

Back to top button