അരൂർ-തുറവൂർ ദേശിയ പാത നിർമാണം…ജില്ലാ കളകടർ സന്ദർശനം നടത്തി…

അരൂർ:ദേശീയപാതയുടെ പടിഞ്ഞാറു ഭാഗം അടച്ചിട്ടുകൊണ്ട് അറ്റകുറ്റപണി നടത്തുന്നതിൻ്റെ ഭാഗമായി കളക്ടർ സ്ഥലം സന്ദർശിച്ചു. പത്ത് ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സിസിഡൻ്റ്സ് അസോസിയേഷൻ കളക്ടർക്ക് നിവേദനം നൽകി. ബസ്സുകൾ സ്റ്റോപ്പിൽ നിർത്താത്തതുകാരണം സ്ക്കൂൾ വിട്ടാൽ വീട്ടിൽ സമയത്ത് എത്താൽ പറ്റാത്ത അവസ്ഥയാണ് എന്ന് ചന്തിരൂർ ഹയർ സെക്കൻസറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആലിയ കളക്ടറോഡ് പരാതി പറഞ്ഞു.
വണ്ടി നിർത്തുന്നതിന് പരിഹാരം ഉണ്ടാക്കുമെന്ന് അദ്ദേഹം ആലിയക്ക് ഉറപ്പ് നൽകി. മൂടികിടക്കുന്ന കാന വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുമെന്നും അറിയിച്ചു.ജില്ലാ കളക്ടർ അലക്സ് വർഗീസ് കൂടാതെ ഡപ്യൂട്ടി കളക്ടർ ബിജു, എസ്.പി.ചൈത്ര തെരേസാ ജോൺ, ചേർത്തല ഡി.വൈ.എസ്.പി, മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ, തഹസിൽദാർ,റവന്യു, ദേശിയ പാത ഉദ്യോഗസ്ഥർ, അശോകാ കമ്പിനി പ്രതിനിധികൾ എന്നിവരും സന്ദർശനത്തിൽ പങ്കാളികളായി.




