ഒരു പൊതുവിദ്യാലയത്തിന് കൂടി പൂട്ട് വീഴുന്നു…..ഓർമയാകുന്നത് 138 വർഷത്തെ പാരമ്പര്യം….

കോഴിക്കോട്ടെ ഏറ്റവും പഴക്കമേറിയ പൊതുവിദ്യാലയമായ കുതിരവട്ടം ഗണപത് എല്‍പി-യുപി സ്കൂളിന് താഴ് വീഴുന്നു. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതായതോടെയാണ് അടച്ചുപൂട്ടുന്നത്. അധ്യാപകരേയും ജീവനക്കാരേയും മാറ്റി നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. ഒന്നും രണ്ടുമല്ല 138 വര്‍ഷത്തെ പാരമ്പര്യമാണ് കുതിരവട്ടം ഗണപത് എല്‍പി-യുപി സ്കൂളിനുള്ളത്.ഇത്രകാലം ആ തലയെടുപ്പ് സ്കൂളിന് ഉണ്ടായിരുന്നു. ഒട്ടേറെ പ്രഗല്‍ഭര്‍ക്ക് വിദ്യ പകര്‍ന്നയിടമാണീ സ്കൂള്‍.

കാലക്രമേണ വിദ്യാലയം നാശത്തിലായി. കുട്ടികള്‍ കുറഞ്ഞു. കെട്ടിടങ്ങള്‍ക്ക് അധ്യാപകരും ജീവനക്കാരും കൈയില്‍ നിന്ന് കാശുമുടക്കി അറ്റകുറ്റപ്പണി നടത്തി മുന്നോട്ട് പോയി. ഇതിനിടെ ഈ ആധ്യയന വര്‍ഷത്തില്‍ പുതുതായി ഒരു കുട്ടി പോലും സ്കൂളില്‍ എത്തിയില്ല. ഇതോടെ പ്രവര്‍ത്തനം നിലച്ചു. എയ്ഡഡഡ് വിദ്യാലയമായ ഇതിന്‍റെ ഉടമകള്‍ വിദേശത്താണ്.നിലവില്‍ പ്രധാന അധ്യാപിക ഉള്‍പ്പടെ മൂന്ന് അധ്യാപികമാരും ഒരു ഓഫീസ് ജീവനക്കാരിയുമാണ് ഇവിടെയുള്ളത്.

Related Articles

Back to top button