എൻസിപി കേരള ഘടകത്തിൽ പിളർപ്പ്..ആലപ്പുഴയിലെ നേതാക്കള്‍ കേരളാ കോണ്‍ഗ്രസിലേക്ക്…

കേരളത്തിൽ എൻസിപിയിൽ നിന്ന് ഒരുവിഭാഗം കേരള കോൺഗ്രസ്‌ ജോസഫ് ഗ്രൂപ്പിലേക്ക് പോകുന്നു. എൻ സി പി നേതാവ് റെജി ചെറിയാന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടുവെന്നാണ് റിപ്പോർട്ട്.ഇവർ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയില്‍ നടക്കും.

ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.സംഘടനയെന്താണെന്ന് അറിയുന്ന ഒരു നേതാക്കള്‍ പോലും ഇപ്പോള്‍ എന്‍സിപിയില്‍ ഇല്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Back to top button