അനന്ത് അംബാനിയുടെ വിവാഹം കഴിയുന്നത് വരെ മുംബൈക്കാർക്ക് വർക്ക് ഫ്രം ഹോം…കാരണം ഇതാണ്….

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകന്റ വിവാഹമാണ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ച് അനന്ത് അംബാനി വിവാഹിതനാകും. കഴിഞ്ഞ ഒരാഴ്ചയായി വിവാഹ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. മുംബൈ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പടെയുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ഓഫീസുകൾക്കെല്ലാം ജൂലൈ 15 വരെ ‘വർക്ക് ഫ്രം ഹോം’ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ .
അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാത്തോട് അനുബന്ധിച്ച് ട്രാഫിക് നിയന്ത്രണം ഉള്ളതിനാലാണ് ഈ തീരുമാനം. ഇവിടെ, ഇന്ത്യയുടെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ച്,തുടങ്ങി നിരവധി വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിഗംഭീരമായ ആഘോഷങ്ങൾ മുംബൈയിലെ താമസക്കാർക്ക് അസൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. മുംബൈയിലെ തിരക്കേറിയ സാമ്പത്തിക ജില്ലയായ ബാന്ദ്ര കുർള കോംപ്ലക്സിനുള്ളിൽ സ്ഥിതി ചെയ്യുന്ന വിവാഹ വേദിക്ക് ചുറ്റും ജൂലൈ 12 മുതൽ 15 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button