വീടിനു മുന്നിൽ അപരിചിതർ..ഫർസിൻ മജീദിന് സുരക്ഷ നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്…
ഷുഹൈബ് കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദിന് സുരക്ഷ നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. പരാതി നൽകിയത് മുതൽ ഫർസിൻ മജീദിന് സുരക്ഷാ ഭീഷണിയുണ്ടെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.വീടിൻ്റെ പരിസരത്തും ജോലി സ്ഥലത്തും ദുരൂഹമായി പല വ്യക്തികളെയും കാണുന്നുണ്ട്. പൊലീസ് നിരീക്ഷണം മാത്രം പോരെന്നും സുരക്ഷ നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലാണ് ജില്ലാ പൊലീസ് മേധാവിയോട് സുരക്ഷ ആവശ്യപ്പെട്ട് നിവേദനം നൽകിയത്.ആകാശ് തില്ലങ്കേരി വയനാട് പനമരത്ത് നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സവാരി നടത്തിയതിനെതിരെ വയനാട് ആർടിഒക്കായിരുന്നു ഫർസിൻ മജീദ് പരാതി നൽകിയത്.