കീർത്തി ചക്ര തൊടാൻ പോലും തന്നില്ല..മരുമകൾ അതുമായി പോയി..ആരോപണവുമായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ പിതാവ്….

സിയാച്ചിനിലുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്‌മൃതി സിങിനെതിരെ ആരോപണവുമായി മാതാപിതാക്കൾ.കീർത്തി ചക്ര മരുമകൾ കൊണ്ടുപോയെന്നും തൊടാൻ പോലും കഴിഞ്ഞില്ലെന്നും അൻഷുമാൻ സിങ്ങിൻ്റെ പിതാവ് പറഞ്ഞു. അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ സ്മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്നും മകൻ്റെ മരണശേഷം ഇപ്പോൾ മിക്ക അവകാശങ്ങളും അവർക്കാണ് ലഭിക്കുന്നതെന്നും മാതാപിതാക്കളായ രവി പ്രതാപ് സിംഗും ഭാര്യ മഞ്ജു സിംഗും പറഞ്ഞു.

അതേസമയം സൈനികൻ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ ‘NOK’ നയത്തിൽ മാറ്റം വരുത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.അൻഷുമാൻ്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഭാര്യ സ്മൃതി സിംഗ് വീടുവിട്ട് പോയെന്നും അൻഷുമാൻ്റെ ഫോട്ടോ ആൽബവും വസ്ത്രങ്ങളും മറ്റും കൊണ്ടുപോയെന്നും അവർ പറയുന്നു. ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ഒരു ഫോട്ടോ മാത്രമാണ് തങ്ങളുടെ കൈവശമുള്ളത്. മറ്റ് മാതാപിതാക്കൾക്ക് ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സർക്കാർ ഈ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും അൻഷുമാൻ സിങ്ങിൻ്റെ അമ്മ മഞ്ജു പറഞ്ഞു.

Related Articles

Back to top button