ബജറ്റ് നിർദ്ദേശങ്ങളുമായി സംഘപരിവാർ സംഘടന….

ജൂലൈ 23ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റിൽ വിലക്കയറ്റം പിടിച്ചുനിർത്താനും, കർഷകർക്ക് പരമാവധി സഹായം ഉറപ്പുവരുത്തനുള്ള പദ്ധതികൾ വേണമെന്ന് സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്. വിവിധ മേഖലകളിൽനിന്നുള്ളവരുമായി ബജറ്റിന് മുന്നോട്ടിയായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു സ്വദേശി ജാഗരൺ മഞ്ച് ഈ ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്.

കർഷകർക്ക് എല്ലാ വിധ പരിഗണനയും നൽകണമെന്നാണ് സംഘടനയുടെ പ്രധാനപ്പെട്ട ആവശ്യം. ചെറുകിട കർഷകർക്ക് സബ്‌സിഡികൾ, വിളകൾക്ക് മികച്ച വില ഉറപ്പാക്കാനുള്ള തീരുമാനങ്ങൾ, മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് നികുതി ഇളവുകൾ എന്നിവയാണ് സംഘടന മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന നിലങ്ങൾക്ക് നികുതി ഈടാക്കണമെന്ന് ആവശ്യപ്പെട്ട സംഘടന, ഇതുവഴി നിലം ഭാവിയിൽ മറ്റ് ആവശ്യങ്ങൾക്കായി പിടിച്ചുവെയ്ക്കുന്നത് തടയാമെന്നും, ആ ഭൂമി വീട് വെക്കുന്നതുപോലെയുള്ള പദ്ധതികൾക്ക് ഉപയോഗിക്കാനാകുമെന്നും പറഞ്ഞു.

Related Articles

Back to top button