കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചു..പരാതിയുമായി യുവാവ്..കൗൺസിലിങിന് വിളിപ്പിച്ച് പൊലീസ്…

തൻ്റെ കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചുപോയെന്ന പരാതിയുമായി യുവാവ്.14 മാസം മുൻപ് വിവാഹം കഴിഞ്ഞ 24 കാരനായ യുവാവാണ് ഭാര്യക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ സംഭവത്തിൽ കേസെടുക്കാതെ പൊലീസ് ഇരുവരെയും കൗൺസിലിങിനായി വിളിപ്പിച്ചു.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.14 മാസം മുൻപായിരുന്നു ഇയാളുടെ വിവാഹം. എന്നാൽ തൻ്റെ നിറം കറുപ്പായതിനാൽ ഭാര്യ വിവാഹം കഴിഞ്ഞയുടൻ ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് യുവാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.ഒരു മാസം മുൻപ് ദമ്പതികൾക്ക് കുഞ്ഞുണ്ടായി. പ്രസവം കഴിഞ്ഞ് പത്താം ദിവസം യുവതി മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് തൻ്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാനായി പോയി. ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനായി യുവാവ് ചെന്നെങ്കിലും യുവതി വരാൻ കൂട്ടാക്കിയില്ല.കൂടാതെ തൻ്റെ കറുത്ത നിറത്തെ ചൊല്ലി അപമാനിച്ചതായും യുവാവ് പരാതിയിൽപറയുന്നു.

പിന്നാലെ യുവതി പൊലീസിനെ സമീപിച്ച് ഭർത്താവിനെതിരെ പീഡന പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേക്ക് പോയതെന്ന് വ്യക്തമായത്. ഇതോടെ ഭർത്താവും യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി. നാളെ ഇരുവരെയും കൗൺസിലിങിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button