ലൈഫ് ഗാര്‍ഡ് മുന്നറിയിപ്പ് കേട്ടില്ല..വർക്കലയിൽ കടലിലിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…
വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. തിരുവമ്പാടി ബ്ലാക്ക് ബീച്ചിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു അപകടം ഉണ്ടായത്.അപകടത്തിൽ തമിഴ്നാട് അരിയന്നൂര്‍ സ്വദേശി സതീഷ് കുമാര്‍ (19) ആണ് മരിച്ചത്.സതീഷ് ഉൾപ്പെട്ട പത്തംഗ സംഘം ബുധനാഴ്ചയാണ് വർക്കലയിലെത്തിയത്.
തുടർന്ന് വ്യാഴാഴ്ച രാവിലെ ഇവർ തിരുവമ്പാടി തീരത്തെത്തി.കടലില്‍ ഇറങ്ങരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയെങ്കിലും സംഘം ഇത് അവഗണിച്ച് കടലിൽ ഇറങ്ങുകയായിരുന്നു.ഇതിനിടെയാണ് സതീഷ് കുമാർ തിരയിൽ പെട്ടത്.അടിയൊഴുക്കില്‍പ്പെട്ട സതീഷിനെ ലൈഫ് ഗാര്‍ഡ് ഏറെ പരിശ്രമിച്ച് കരയ്ക്കെത്തിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈഫ് ഗാര്‍ഡ് മനുവിനും പരിക്കേറ്റു. എസ്.ആര്.എം. എന്‍ജിനീയറിങ് കോളേജിലെ ബി.ടെക് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു സതീഷ്.